അരുണാചലില്‍നിന്നും കാണാതായ യുവാക്കളെ നാളെ ചൈന ഇന്ത്യയ്ക്ക് കൈമാറും

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറിയിച്ചതാണ് ഇക്കാര്യം.കിബിത്തു അതിര്‍ത്തിയിലെ വാച്ചായില്‍ വെച്ച് ഇവരെ കൈമാറുമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Update: 2020-09-11 16:52 GMT

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്നും അടുത്തിടെ കാണാതായ അഞ്ച് ഇന്ത്യന്‍ യുവാക്കളെ ചൈന നാളെ ഇന്ത്യയ്ക്കു കൈമാറും. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറിയിച്ചതാണ് ഇക്കാര്യം.കിബിത്തു അതിര്‍ത്തിയിലെ വാച്ചായില്‍ വെച്ച് ഇവരെ കൈമാറുമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാണാതായ അഞ്ച് പേരെയും കണ്ടെത്തിയതായി ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറിയിച്ചതായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു. അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെച്ചാണ് വെളളിയാഴ്ച അഞ്ചു യുവാക്കളെ കാണാതായത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ഹോട്ട്‌ലൈന്‍ സന്ദേശം അയച്ചിരുന്നു. ഇതിനുളള മറുപടിയായാണ് യുവാക്കളെ തങ്ങള്‍ കണ്ടെത്തിയെന്ന് ചൈന അറിയിച്ചത്. ഇവരെ തിരിച്ച് എത്തിക്കാനുളള ശ്രമം പുരോഗമിക്കുകയാണെന്നും കിരണ്‍ റിജിജു ട്വീറ്റ് ചെയ്തിരുന്നു.

കാണാതായവരെ കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അരുണാചല്‍ പ്രദേശിനെ കുറിച്ച് അറിയില്ലെന്നും ആ മേഖല ചൈനയുടെ ദക്ഷിണ തിബറ്റിന്റെ ഭാഗമായ പ്രദേശം ആണെന്നും ചൈനീസ് വിദേശകാര്യ വക്താവ് അവകാശപ്പെട്ടിരുന്നു.കാണാതായ യുവാക്കള്‍ സൈന്യത്തിന് വേണ്ടി ചുമട്ട് തൊഴിലില്‍ ഏര്‍പ്പെട്ടവരായിരുന്നു. അതിര്‍ത്തി പ്രദേശത്തേക്ക് പോയ ഇവര്‍ പിന്നീട് ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.

ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേരാണ് അഞ്ചു പേരെ സൈന്യം പട്രോളിംഗ് നടത്തുന്ന പ്രദേശമായ സെറാ7 ഏരിയയില്‍ നിന്നും കടത്തിക്കൊണ്ട് പോയതായി അറിയിച്ചത്. പ്രസാദ്, താനു ബകര്‍, ഗാരു ദിരി, ടോംഗു എബിയ, ടോച്ച സിംഗ്കാം എന്നിവരെയാണ് കാണാതായത്.

Tags:    

Similar News