കടയ്ക്കല്‍: ചിതറയില്‍ അനന്തരവന്റെ അടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. മടത്തറ അരിപ്പ ഇടപ്പണയില്‍ ചരുവിളവീട്ടില്‍ കൊച്ചുമണി(55)യാണ് മരണപ്പെട്ടത്.
ഇയ്യാളുടെ സഹോദരി പുത്രന്‍ രതീഷി(46)നെ ചിതറ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്ത്മണിയോടെയാണ് പച്ചിലകള്‍കൊണ്ട് മൂടിയ നിലയില്‍ വീടിന് സമീപം കൊച്ചുമണിയുടെ മൃതശരീരം കണ്ടെത്തുന്നത്. തുടര്‍ന്ന് ചിതറ പോലിസ് നടത്തിയ പരിശോധനയില്‍ കൊച്ച്മണിക്ക് തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രതീഷ് കൊച്ച്മണിയെ തലക്കടിച്ച് കൊലപ്പെടുത്തിയതാണന്ന് വ്യക്തമായത്. ചിതറ സിഐ രാജേഷ് രതീഷിനെ അറസ്റ്റ് ചെയ്തു.
ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊച്ചു മണിയുടെ മൃതശരീരം കടയ്ക്കല്‍ താലുകാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.