സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: പ്രതികള്‍ ആര്‍എസ്എസ്-ബജ് റംഗ്ദള്‍ ക്രിമിനലുകള്‍ -സനൂപിന്റെ സുഹൃത്തിനും ഗുരുതര പരിക്ക്
നന്ദന്‍, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നീ ബിജെപി ബംജ്‌റഗദള്‍ പ്രവര്‍ത്തകരാണ് ഇവരെന്ന് പരിക്കേറ്റവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ഇവര്‍ക്കെല്ലാം ക്രിമനല്‍ പശ്ചാത്തലമുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ നന്ദനാണ് സനൂപിനെ കുത്തിവീഴ്ത്തിയത്.
നന്ദന്‍, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നീ ബിജെപി ബംജ്‌റഗദള്‍ പ്രവര്‍ത്തകരാണ് ഇവരെന്ന് പരിക്കേറ്റവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ഇവര്‍ക്കെല്ലാം ക്രിമനല്‍ പശ്ചാത്തലമുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ നന്ദനാണ് സനൂപിനെ കുത്തിവീഴ്ത്തിയത്.
സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇതിലൊരാളുടെ നില ഗുരുതരമാണ്. നിസാര പരിക്കുള്ള ഒരാള്‍ അല്‍പസമയത്തിനകം ആശുപത്രി വിടും. പരിക്കേറ്റവരുടെ മൊഴി പ്രകാരം എട്ട് പേരാണ്‌സം ഭവസ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത്.
സംഭവസ്ഥലത്ത് വച്ചു തന്നെ സനൂപിനെ അക്രമിസംഘം കുത്തി വീഴ്ത്തിയിരുന്നു. നെഞ്ചിനും വയറിനും ഇടയ്ക്കായാണ് സനൂപിന് കുത്തേറ്റത്. ഗുരുതരമായി കുത്തേറ്റ സനൂപ് അവിടെ തന്നെ വീണു. ഇതോടെ സനൂപിനൊപ്പമുണ്ടായിരുന്നവര്‍ ചിതറിയോടി ഏതാണ്ട് മുന്നൂറ് മീറ്ററോളം ദൂരം അക്രമികള്‍ പിന്നാലെയോടി സിപിഎം പ്രവര്‍ത്തകരെ കുത്തിയെന്നാണ് മൊഴി. കൊലപാതകം നടന്ന പ്രദേശത്ത് ഇത്രയും ദൂരത്തില്‍ ചോരപ്പാടുകള്‍ കാണാന്‍ സാധിക്കുന്നുമുണ്ട്.
സനൂപിനെ കൂടാതെ സംഘത്തിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അക്രമികളില്‍ നിന്നും രക്ഷപ്പെടാനായി ഓടിയ ഇയാളെ പിന്തുടര്‍ന്ന് അക്രമിക്കുകയായിരുന്നു. സമീപത്തെ ഒരു വീട്ടിലെ സ്ത്രീയുടെ മുന്നിലേക്കാണ് പരിക്കേറ്റയാള്‍ ഓടിയെത്തിയത്. എന്താണ് സംഭവിച്ചതെന്ന് ഈ സ്ത്രീ യുവാവിനോട് ചോദിച്ചെങ്കിലും മറുപടി പോലും പറയാതെ മുറിവിലൂടെ ചോര വാര്‍ന്ന അവസ്ഥയില്‍ പേടിച്ചു വിറച്ചു നില്‍ക്കുകയായിരുന്നു ഇയാള്‍.
ഇന്നലെ പരിക്കേറ്റ സനൂപിന്റെ സുഹൃത്തുകളിലൊരാള്‍ സമീപകാലത്താണ് ചിറ്റിലങ്ങാടിക്ക് താമസം മാറി വന്നത്. ഇയാളുമായി പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതു പറഞ്ഞു തീര്‍ക്കാനാണ് സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് ചുങ്കത്തിന് അടുത്തെ ചിറ്റിലങ്ങാടേക്ക് എത്തിയത്.