പുതപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ബഹുദൂരം മുന്നിലേക്ക് കുതിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ ലീഡ് 18000 കടന്നു. ഇടതുസ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ സ്വന്തം തട്ടകവും കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയേക്കാള്‍ വോട്ട് നേടുകയും ചെയ്ത മണര്‍കാട് പഞ്ചായത്തില്‍ ഇത്തവണ എല്‍ഡിഎഫ് പിന്നോട്ടുപോയി. 5000ത്തിലേറെ വോട്ടിന്റെ ലീഡാണ് മണര്‍കാട് ചാണ്ടി ഉമ്മന് ലഭിച്ചത്. അയര്‍കുന്നവും അകലക്കുന്നവും എണ്ണിക്കഴിഞ്ഞപ്പോള്‍ 36258 വോട്ടാണ് ചാണ്ടി ഉമ്മന് ലഭിച്ചിരുന്നത്. 23862 വോട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനും ലഭിച്ചിരുന്നു. ഇതില്‍ ഏറ്റവും മോശം പ്രകടനം എന്‍ഡിഎ സ്ഥാനാര്‍ഥിയുടേതാണ്. രണ്ട് റൗണ്ട് വോട്ടെണ്ണിയ്‌പ്പോള്‍ ബിജെപിക്ക് വെറും 1214 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. നേരത്തേ 2491 പോസ്റ്റല്‍ വോട്ടുകളില്‍ 1210 വോട്ടുകളും ചാണ്ടി ഉമ്മന്‍ നേടിയിരുന്നു.
അതിനിടെ, ചാണ്ടി ഉമ്മന്റെ വിജയമുറപ്പിച്ചതോടെ യുഡിഎഫ് ആഘോഷവും തുടങ്ങി. നൂറുകണക്കിന് യുഡിഎഫ് പ്രവര്‍ത്തകരാണ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത്.