മ്യാന്‍മര്‍ വംശഹത്യ: ഓങ് സാന്‍ സൂചിയുടെ ബഹുമതി ലണ്ടന്‍ കോര്‍പറേഷന്‍ പിന്‍വലിച്ചു
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, വര്‍ണവിവേചനത്തിനെതിരേ പോരാടിയ നെല്‍സണ്‍ മണ്ടേല, വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് തുടങ്ങിയവര്‍ക്ക് നേരത്തേ ബഹുമതി ലഭിച്ചിരുന്നു.
ലണ്ടന്‍: മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ വംശഹത്യ ചെയ്യുന്ന ഭരണകൂട നടപടികളെ ന്യായീകരിച്ചതിനെ തുടര്‍ന്ന് സമാധാന നൊബേല്‍ ജേതാവ് ഓങ്‌സാന്‍ സൂചിക്ക് സിറ്റി ഓഫ് ലണ്ടന്‍ കോര്‍പറേഷന്‍(സിഎല്‍സി) നേരത്തെ നല്‍കിയ ബഹുമതി പിന്‍വലിച്ചു. ജനാധിപത്യത്തിനു വേണ്ടി സൂചി നടത്തിയ അക്രമരഹിത സമരങ്ങളും സമാധാനത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള പരിശ്രമങ്ങളും പരിഗണിച്ചാണ് മൂന്നുവര്‍ഷം മുമ്പ് സിഎല്‍സി 'സ്വാതന്ത്ര്യ' ബഹുമതി പിന്‍വലിക്കുന്നത്.
റോഹിന്‍ഗ്യന്‍ മുസ് ലിംകള്‍ക്കെതിരായ ബലാല്‍സംഗം, തീവയ്പ്, കൂട്ടക്കൊല എന്നീ ആരോപണങ്ങള്‍ക്കെതിരേ മ്യാന്‍മറിനെ ന്യായീകരിക്കുന്നതിനായ ഡിസംബറില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി(ഐസിജെ)യില്‍ സൂചി ഹാജരായതിനെ തുടര്‍ന്നാണ് പദവി റദ്ദാക്കിയത്. ലണ്ടന്‍ ചരിത്ര കേന്ദ്രവും ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റും നടത്തുന്ന കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സൂചിയുടെ പദവി റദ്ദാക്കാന്‍ വോട്ട് ചെയ്തത്. മ്യാന്‍മറില്‍ നടന്ന മാനുഷിക അധിക്ഷേപങ്ങളെ സിറ്റി കോര്‍പറേഷന്‍ അപലപിച്ചതിനെ പ്രതിഫലിപ്പിക്കുന്നതാണ് തീരുമാനമെന്ന് ഓണററി ഫ്രീഡം കൈകാര്യം ചെയ്യുന്ന സിഎല്‍സി കമ്മിറ്റി ചെയര്‍ ഡേവിഡ് വൂട്ടന്‍ പറഞ്ഞു. മ്യാന്‍മര്‍ സര്‍ക്കാരുമായുള്ള സൂചിയുടെ അടുത്ത ബന്ധവും കമ്മിറ്റിയുടെ കത്തുകളോട് പ്രതികരിക്കാത്തതും അവാര്‍ഡ് നീക്കം ചെയ്യാനുള്ള വാദത്തെ കൂടുതല്‍ ശക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. 1237ല്‍ ആരംഭിച്ച ബഹുമതി 2017 മെയ് മാസത്തിലാണ് സൂചിക്ക് ലഭിച്ചത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, വര്‍ണവിവേചനത്തിനെതിരേ പോരാടിയ നെല്‍സണ്‍ മണ്ടേല, വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് തുടങ്ങിയവര്‍ക്ക് നേരത്തേ ബഹുമതി ലഭിച്ചിരുന്നു.