ബലം പ്രയോഗിച്ചു ബിജെപി തൊപ്പി ധരിപ്പിച്ചതിനെതിരേ പരാതി നല്‍കിയ മുസ്‌ലിം വിദ്യാര്‍ഥിനിക്കു സസ്‌പെന്‍ഷന്‍
ഉത്തര്‍പ്രദേശിലെ മീറത്തിലാണ് സംഭവം. സഹപാഠികളോടും കോളജ് ജീവനക്കാരോടുമൊപ്പം ആഗ്രയിലേക്കു ബസില്‍ പോവുകയായിരുന്നു വിദ്യാര്‍ഥിനി. ഇതിനിടെ എല്ലാ വിദ്യാര്‍ഥികളും ബിജെപി തൊപ്പി ധരിക്കണമെന്നു ചില വിദ്യാര്‍ഥികള്‍ നിര്‍ദേശിച്ചു. എന്നാല്‍ സംഘത്തിലെ ഏക മുസ്‌ലിമായ വിദ്യാര്‍ഥിനി തൊപ്പി ധരിക്കാന്‍ വിസമ്മിതിക്കുകയായിരുന്നു. ഇതോടെ സംഘടിച്ചെത്തിയ വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കുകയും കയ്യേറ്റം ചെയ്യുകയും നിര്‍ബന്ധിച്ചു തൊപ്പി ധരിപ്പിക്കുകയുമായിരുന്നു. മദ്യപിച്ചെത്തിയ സഹപാഠികളാണ് വിദ്യാര്‍ഥിനിയെ ആക്രമിച്ചത്.
മീറത്ത്: സഹപാഠികള്‍ ബലം പ്രയോഗിച്ചു ബിജെപി തൊപ്പി ധരിപ്പിക്കുന്നത് ചോദ്യം ചെയ്ത മുസ്‌ലിം വിദ്യാര്‍ഥിയെ കോളജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മീറത്തിലാണ് സംഭവം. ഇക്കഴിഞ്ഞ മൂന്നിനാണു വിദ്യാര്‍ഥിനിക്കു നേരെ മദ്യപിച്ചെത്തിയ സഹപാഠികളുടെ ആക്രമണമുണ്ടായത്. സഹപാഠികളോടും കോളജ് ജീവനക്കാരോടുമൊപ്പം ആഗ്രയിലേക്കു ബസില്‍ പോവുകയായിരുന്നു വിദ്യാര്‍ഥിനി. ഇതിനിടെ എല്ലാ വിദ്യാര്‍ഥികളും ബിജെപി തൊപ്പി ധരിക്കണമെന്നു ചില വിദ്യാര്‍ഥികള്‍ നിര്‍ദേശിച്ചു. എന്നാല്‍ സംഘത്തിലെ ഏക മുസ്‌ലിമായ വിദ്യാര്‍ഥിനി തൊപ്പി ധരിക്കാന്‍ വിസമ്മിതിക്കുകയായിരുന്നു. ഇതോടെ സംഘടിച്ചെത്തിയ വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കുകയും കയ്യേറ്റം ചെയ്യുകയും നിര്‍ബന്ധിച്ചു തൊപ്പി ധരിപ്പിക്കുകയുമായിരുന്നു. മദ്യപിച്ചു ലക്കുകെട്ടാണ് വിദ്യാര്‍ഥികള്‍ പെണ്‍കുട്ടിക്കു നേരെ ആക്രമണം നടത്തിയത്. രണ്ടു പുരുഷ ജീവനക്കാരടക്കം നാലു കോളജ് ജീവനക്കാര്‍ ബസിലുണ്ടായിരുന്നെങ്കിലും ഇവരാരും ആക്രമണം തടയാന്‍ ഇടപെട്ടില്ല. പിന്നീട് സംഭവത്തിനെതിരേ കോളജ് അധികൃതരോടു പരാതി പറഞ്ഞെങ്കിലും നടപടി കൈക്കൊണ്ടില്ലെന്നു മാത്രമല്ല, വിദ്യാര്‍ഥിനിയെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു അധികൃതര്‍. പരാതിയെ കുറിച്ചന്വേഷിക്കാന്‍ വിളിപ്പിച്ചപ്പോള്‍ പെണ്‍കുട്ടി ഹാജരായില്ലെന്നും ഇതിനാലാണ് അച്ചടക്ക നടപടിയായി വിദ്യാര്‍ഥിനിയെ സസ്‌പെന്റ് ചെയ്തതെന്നുമാണ് കോളജ് ഡയറക്ടര്‍ എസ്എം ശര്‍മയുടെ ന്യായീകരണം. ആക്രമണം നടത്തിയ രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരേയും നടപടി സ്വീകരിച്ചതായും ശര്‍മ പറഞ്ഞു. അതേസമയം ആക്രമിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി എടുക്കരുതെന്നാവശ്യപ്പെട്ടു ബജ്‌റംഗ്ദളും വിഎച്ച്പിയും രംഗത്തെത്തി. വിദ്യാര്‍ഥിനി കള്ളം പറയുകയാണെന്നായിരുന്നു ബജ്‌റംഗ്ദള്‍ കണ്‍വീനര്‍ ബല്‍രാജ് ദുംഗാറിന്റെ പ്രതികരണം. സംഭവത്തില്‍ ശശിതരൂരടക്കമുള്ള നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതാണ് മോദിയുടെ പുതിയ ഇന്ത്യയെന്നും നമുക്ക് ആ പഴയ ഇന്ത്യ തിരിച്ചു പിടിക്കണമെന്നുമായിരുന്നു ശശിതരൂരിന്റെ പ്രതികരണം.