മതസ്പര്‍ധ വളര്‍ത്തുന്നുവെന്ന്; പി വി അന്‍വറിനെതിരേ തൃശൂര്‍ പോലിസില്‍ പരാതി

Update: 2024-10-03 15:54 GMT

തൃശ്ശൂര്‍: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് തൃശൂര്‍ പോലിസില്‍ പരാതി. ഇടതുപക്ഷ പ്രവര്‍ത്തകനായ കെ കേശവ്ദാസാണ് തൃശൂര്‍ ഈസ്റ്റ് പോലിസ്, സിറ്റി പോലിസ് കമ്മിഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരായ അന്‍വറിന്റെ പരാമര്‍ശം മതസ്പര്‍ധ വളര്‍ത്തുന്നതും സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കുന്നതുമാണ് എന്നാണ് ആരോപണം. സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനവുമാണ് അന്‍വര്‍ നടത്തുന്നതെന്നും നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News