മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരെ വിമര്‍ശിച്ച നടി കങ്കണയ്‌ക്കെതിരെ കേസ്. വിക്രോളി പോലിസ് സ്റ്റേഷനിലാണ് കേസെടുത്തത്. മുംബൈയിലെ തന്റെ ഓഫിസ് പൊളിച്ച സംഭവത്തില്‍ ഉദ്ദവ് താക്കറെയെ ട്വിറ്ററിലൂടെ കങ്കണ വെല്ലുവിളിച്ചതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നടിയുടെ ഓഫിസ് ബിഎംസി പൊളിച്ചുമാറ്റിയതിന് ശേഷം കങ്കണ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. വീഡിയോയില്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി തന്റെ വീട് തകര്‍ത്തതുപോലെ അയാളുടെ അഹംഭാവവും നശിപ്പിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി.
"ഉദ്ധവ് താക്കറെ, നിങ്ങള്‍ എന്താണ് കരുതുന്നത്? സിനിമയിലെ മാഫിയകളെ കൂട്ടുപിടിച്ച് നിങ്ങള്‍ എന്റെ വീട് തകര്‍ത്തത് വഴി എന്നോട് പ്രതികാരം ചെയ്‌തെന്നോ? ഇന്ന് എന്റെ വീട് ഇന്ന് തകര്‍ത്തു, നാളെ നിങ്ങളുടെ അഹങ്കാരവും തകര്‍ക്കപ്പെടും. ഇപ്പോള്‍ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. എന്നാല്‍ എപ്പോഴും അങ്ങനെ ആയിരിക്കില്ലെന്ന് ഓര്‍ത്തുകൊളളു." എന്നാണ് ട്വീറ്റ്.
മുംബൈ നഗരത്തെ പാക് അധീന കശ്മീരിനോട് ഉപമിച്ചതിന്റെ പേരില്‍ പ്രതിഷേധങ്ങള്‍ നേരിടുന്ന കങ്കണ ഇന്നലെ മുംബൈയില്‍ തിരിച്ചെത്തിയിരുന്നു. വിമാനത്താവളത്തിലെത്തിയ പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ചാണ് സുരക്ഷാ കമാന്‍ഡോകള്‍ കങ്കണയെ വീട്ടിലെത്തിച്ചത്. മൊഹാലിയില്‍ നിന്ന് മൂന്ന് മണിയോടെ മുംബൈയില്‍ പറന്നിറങ്ങിയ കങ്കണയെ പ്രധാന ഗേറ്റ് ഒഴിവാക്കി സുരക്ഷാ കമാന്‍ഡോകള്‍ പുറത്തെത്തിക്കുകയായിരുന്നു. പാലി ഹില്ലില്‍ രാവിലെ മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച ഓഫീസ് കെട്ടിടത്തിലേക്ക് പോയ കങ്കണ അവിടുത്തെ ദൃശ്യങ്ങള്‍ക്കൊപ്പമാണ് ഉദ്ദവ് താക്കറെയ വെല്ലുവിളിച്ച് വീഡിയോ സന്ദേശവും ട്വീറ്റ് ചെയ്തത്.