വിജയമുറപ്പാക്കാന്‍ യാഗവുമായി കോണ്‍ഗ്രസ് നേതാവ്; നേതൃത്വം നല്‍കിയത് സന്ന്യാസിയായ മുന്‍ മന്ത്രി
ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങാണ് തിരഞ്ഞെടുപ്പ് ജയത്തിനായി നൂറോളം സന്ന്യാസിമാരെ പങ്കെടുപ്പിച്ച് വന്‍ യാഗം നടത്തിയത്.
ഭോപ്പാല്‍: തിരഞ്ഞെടുപ്പ് വിജയത്തിനായി വന്‍ യാഗം നടത്തി മധ്യ പ്രദേശിലെ കോണ്‍ഗ്രസ് നേതാവ്. ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങാണ് തിരഞ്ഞെടുപ്പ് ജയത്തിനായി നൂറോളം സന്ന്യാസിമാരെ പങ്കെടുപ്പിച്ച് വന്‍ യാഗം നടത്തിയത്. മുന്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായ കംപ്യൂട്ടര്‍ ബാബ എന്ന നാംദേവ് ദാസ് ത്യാഗിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ദിഗ്‌വിജയ് സിങിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യയും ചടങ്ങില്‍ സംബന്ധിച്ചു. സയ്ഫിയ കോളജ് ഗ്രൗണ്ടില്‍ നടന്ന യാഗത്തില്‍ സന്യാസിമാര്‍ സിങിനെ ആശിര്‍വദിച്ചു.
ദിഗ്‌വിജയ് സിങിന്റെ ജയത്തിനായി ഒട്ടേറെ പരിപാടികളാണ് നിലവില്‍ ബിജെപിയുടെ എതിരാളിയായ നാംദേവ് ദാസ് ത്യാഗി നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
സംസ്ഥാനത്ത് ഗ്ലാമര്‍ പരിവേഷമുള്ള മണ്ഡലങ്ങളിലൊന്നാണ് ഭോപ്പാല്‍. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ അനിഷേധ്യ നേതാവുമായ ദിഗ്‌വിജയ് സിങിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയപ്പോള്‍ മലേഗാവ് സ്‌ഫോടന കേസിലെ പ്രതി സാധ്വി പ്രഗ്യാ സിങ് താക്കൂറിനെയാണ് ബിജെപി ഇവിടെ കളത്തിലിറക്കിയിട്ടുള്ളത്.
ബിജെപിക്കു വേണ്ടി സന്ന്യാസിനി മല്‍സരിക്കുന്ന സാഹചര്യത്തില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സന്യാസിയായ കംപ്യൂട്ടര്‍ ബാബയെ മുന്നില്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് കരുക്കല്‍ നീക്കുന്നത്. 7000 സന്യാസിമാരുടെ സമ്മേളനമാണ് ഈ മാസം ഒമ്പതിന് കംപ്യൂട്ടര്‍ ബാബ മുന്‍കൈയ്യില്‍ ഭോപ്പാലില്‍ നടക്കുന്നത്.