കോണ്‍ഗ്രസ്സിന് വേണ്ടി വര്‍ഗീയ പ്രചാരണം; കംപ്യൂട്ടര്‍ ബാബയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസ്
ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗിന് വേണ്ടി വര്‍ഗീയ വികാരം ഇളക്കുന്നതരത്തില്‍ പ്രചാരണം നടത്തിയെന്ന് കാണിച്ച് ബിജെപി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. സംഭവത്തില്‍ 24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് കമ്മീഷന്‍ നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന് വേണ്ടി വര്‍ഗീയ പ്രചാരണം നടത്തിയതിന് ആള്‍ ദൈവം കംപ്യൂട്ടര്‍ ബാബയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടിസ്. ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗിന് വേണ്ടി വര്‍ഗീയ വികാരം ഇളക്കുന്നതരത്തില്‍ പ്രചാരണം നടത്തിയെന്ന് കാണിച്ച് ബിജെപി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
സംഭവത്തില്‍ 24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് കമ്മീഷന്‍ നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നു. ദിഗ് വിജയ് സിംഗിന്റെ വിജയത്തിനായി കംപ്യൂട്ടര്‍ ബാബ നടത്തിയ യാഗം നേരത്തെ വിവാദമായിരുന്നു.
മധ്യപ്രദേശില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ശിവ് രാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പദവി ഉണ്ടായിരുന്ന സന്യാസിയാണ് കംപ്യൂട്ടര്‍ ബാബ. എന്നാല്‍ രാമക്ഷേത്രമടക്കമുള്ള വിഷയത്തില്‍ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ശേഷമാണ് കംപ്യൂട്ടര്‍ ബാബ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗിന്റെ പാളയത്തിലെത്തിയത്. മധ്യപ്രദേശില്‍ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്ന ബിജെപി പ്രതിരോധിക്കാന്‍ അതേപാത പിന്‍തുടരുകയാണ് കോണ്‍ഗ്രസ്സും.