ഗുജറാത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് തീയതികളില്‍ നടത്തുന്നത് ഭരണഘടനാവിരുദ്ധമെന്ന് കോണ്‍ഗ്രസ്
രണ്ട് സീറ്റുകളിലേക്കും ഒരുമിച്ച് തിരഞ്ഞടുപ്പ് നടത്തിയാല്‍ ഒരു സീറ്റ് പ്രതിപക്ഷത്തിന് ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‍വി പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ന്യുഡൽഹി: ഗുജറാത്തില്‍ ഒഴിവു വന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് രണ്ട് തീയതികളില്‍ നടത്തുന്നത് ഭരണഘടനാവിരുദ്ധമെന്ന് കോണ്‍ഗ്രസ്. രണ്ട് സീറ്റുകളിലേക്കും ഒരുമിച്ച് തിരഞ്ഞടുപ്പ് നടത്തിയാല്‍ ഒരു സീറ്റ് പ്രതിപക്ഷത്തിന് ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‍വി പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ നിന്ന് രാജ്യസഭാംഗങ്ങളായിരുന്ന അമിത് ഷായും സ്മൃതി ഇറാനിയും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രണ്ട് സീറ്റുകളില്‍ ഒഴിവു വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ 303 സീറ്റിൽ വിജയിച്ച ബി.ജെ.പി.ക്ക് രാജ്യസഭയിലെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനായുള്ള ശ്രമങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. അതിൻറെ ഭാഗമായാണ് "ഓപ്പറേഷൻ താമര" എന്ന പേരിൽ മധ്യപ്രദേശിലും കർണാടകയിലും ഭരണം പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നത്. ഈ വർഷം പത്ത് രാജ്യസഭ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കും ആസാം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ യഥാക്രമം 2,6 സീറ്റുകളിലേക്കും ബിഹാർ, ഒഡീഷ സംസ്ഥാനങ്ങളിൽ ഓരോ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.
2020 ൽ 72 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് തുടങ്ങിയ സസ്ഥാനങ്ങളിൽ നിന്നാണ്. ഈ സംസ്ഥാനങ്ങളിലാകട്ടെ നിയമസഭകളിൽ നിലവിൽ ബിജെപി മെച്ചപ്പെട്ട നിലയിലാണ്. ഈ അവസ്ഥയിൽ 2020 നവംബർ മാസത്തോടെ രാജ്യസഭയിൽ 124 സീറ്റുകളുമായി എൻഡിഎ ഭൂരിപക്ഷം പിടിച്ചെടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബിഹാറിൽ ജെഡി (യു), തമിഴ്നാട്ടിലെ എഐഎഡിഎംകെ, മഹാരാഷ്ട്രയിലെ ശിവസേന എന്നീ സഖ്യകക്ഷികളുടെ സീറ്റുകൾ കൂടി കണക്കിലെടുത്താലാണ് ഈ ഭൂരിപക്ഷത്തിലേക്ക് എത്താനാവുക.