കര്‍ണാടകയില്‍ ധാരണയായി; കോണ്‍ഗ്രസിന് 20, ജനതാ ദളിന് എട്ട്

സംസ്ഥാനത്ത് ആകെയുള്ള 28 പാര്‍ലമെന്റ് സീറ്റുകളില്‍ കോണ്‍ഗ്രസ് 20 സീറ്റിലും ജനതാ ദള്‍ സെക്യുലര്‍ എട്ട് സീറ്റിലും മല്‍സരിക്കും. ഷിമോഗ, തുംകൂര്‍, ഹാസന്‍, മാണ്ഡ്യ, ബംഗളൂരു നോര്‍ത്ത് തുടങ്ങിയ പ്രധാന മണ്ഡലങ്ങള്‍ ജനതാദളിനാണ്.

Update: 2019-03-13 15:08 GMT

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസും ജനതാദളും തമ്മില്‍ സീറ്റ് ധാരണയിലെത്തി. സംസ്ഥാനത്ത് ആകെയുള്ള 28 പാര്‍ലമെന്റ് സീറ്റുകളില്‍ കോണ്‍ഗ്രസ് 20 സീറ്റിലും ജനതാ ദള്‍ സെക്യുലര്‍ എട്ട് സീറ്റിലും മല്‍സരിക്കും. ഷിമോഗ, തുംകൂര്‍, ഹാസന്‍, മാണ്ഡ്യ, ബംഗളൂരു നോര്‍ത്ത് തുടങ്ങിയ പ്രധാന മണ്ഡലങ്ങള്‍ ജനതാദളിനാണ്.

ജനതാദളും ജെഡിഎസും തമ്മില്‍ ധാരണയായിട്ടില്ലെന്നും 15ന് രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ അഭിപ്രായം പറയുമെന്നും ജെഡിഎസ് നേതാവ് ദേവ ഗൗഡ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണെന്ന് സീറ്റ് ധാരണയിലെത്തിയത്. 

Tags:    

Similar News