എക്‌സിറ്റ് പോളുകള്‍ മോദിക്കുവേണ്ടി ഉണ്ടാക്കിയത്; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

മോദിക്ക് വേണ്ടിയുണ്ടാക്കിയ എക്‌സിറ്റ് പോളുകളാണ് പുറത്തുവന്നതെന്ന് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്നതിനായാണ് എക്‌സിറ്റ് പോളുകള്‍ തയ്യാറാക്കിയത്. ചാനലുകള്‍ക്ക് എവിടെനിന്നാണ് ഇത്തരം കണക്കുകള്‍ കിട്ടിയതെന്ന് മനസ്സിലാവുന്നില്ല.

Update: 2019-05-19 18:46 GMT

ന്യൂഡല്‍ഹി: രാജ്യത്ത് എന്‍ഡിഎ തുടര്‍ഭരണമുണ്ടാവുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് രംഗത്ത്. മോദിക്ക് വേണ്ടിയുണ്ടാക്കിയ എക്‌സിറ്റ് പോളുകളാണ് പുറത്തുവന്നതെന്ന് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്നതിനായാണ് എക്‌സിറ്റ് പോളുകള്‍ തയ്യാറാക്കിയത്. ചാനലുകള്‍ക്ക് എവിടെനിന്നാണ് ഇത്തരം കണക്കുകള്‍ കിട്ടിയതെന്ന് മനസ്സിലാവുന്നില്ല.

തിരഞ്ഞെടുപ്പ് കാലയളവില്‍ പലയിടങ്ങളിലും തങ്ങള്‍ സഞ്ചരിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്ന എക്‌സിറ്റ് ഫലങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു ജനങ്ങളുടെ പ്രതികരണം. യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുക. മുന്‍കാലങ്ങളിലെ എക്‌സിറ്റ് ഫലങ്ങള്‍ തെറ്റിയതുപോലെ ഇതും തെറ്റാണെന്ന് വ്യക്തമാവും. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയും അഭിപ്രായപ്പെട്ടു. ബിജെപിക്കും എന്‍ഡിഎക്കും അതിഗംഭീര വിജയം പ്രവചിച്ചതിന് പിന്നാലെയാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും തെറ്റാണെന്ന് ശശി തരൂര്‍ പറഞ്ഞത്. വിദേശരാജ്യമായ ഓസ്‌ട്രേലിയയില്‍ നടന്ന സമീപകാല തിരഞ്ഞെടുപ്പ് സാഹചര്യങ്ങളെ ഉദാഹരിച്ചുകൊണ്ടായിരുന്നു ശശി തരൂര്‍ എംപിയുടെ ട്വീറ്റ്. 'എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

congress-reaction-on-exit-pollഓസ്‌ട്രേലിയയില്‍ കഴിഞ്ഞ ആഴ്ച 56 എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ വോട്ടര്‍മാര്‍ ആര്‍ക്കാണ് വോട്ടുചെയ്തതെന്ന് വെളിപ്പെടുത്താറില്ല. ആര്‍ക്കാണ് വോട്ടുചെയ്തതെന്ന് ചോദിക്കുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സര്‍ക്കാര്‍ പ്രതിനിധികളോ ആയിരിക്കാമെന്ന് ഭയപ്പെടുന്നവരാണവര്‍. 23ന് യഥാര്‍ഥ ഫലം വരാനായി കാത്തിരിക്കുന്നു'- അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ തന്റെ ഔദ്യോഗിക അക്കൗണ്ടിലാണ് അദ്ദേഹം ഇത് കുറിച്ചത്. 

Tags:    

Similar News