കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക അപൂര്‍ണമെന്ന് ശശി തരൂര്‍;തിരഞ്ഞെടുപ്പ് സമിതിക്ക് പരാതി

9000 ത്തിലധികം പേരുടെ വോട്ടര്‍ പട്ടികയില്‍ 3000ത്തിലേറെ പേരുടെ വിലാസമോ ഫോണ്‍ നമ്പറോ ലഭ്യമല്ലെന്നതാണ് പരാതി.

Update: 2022-10-09 13:38 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നല്‍കിയ വോട്ടര്‍ പട്ടിക അപൂര്‍ണമെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ തിരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കി. 9000 ത്തിലധികം പേരുടെ വോട്ടര്‍ പട്ടികയില്‍ 3000ത്തിലേറെ പേരുടെ വിലാസമോ ഫോണ്‍ നമ്പറോ ലഭ്യമല്ലെന്നതാണ് പരാതി.

ഇത് തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള നീക്കമെന്നാണ് തരൂര്‍ അനുകൂലികള്‍ ആരോപിക്കുന്നത്. അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാടായ കോട്ടയം പുതുപ്പള്ളില്‍ ശശി തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി.

തോട്ടയ്ക്കാട് 140, 141 നമ്പര്‍ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിക്കുന്നത്. ഇവര്‍ കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് തരൂര്‍ അധ്യക്ഷനാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് അണികളിലും അനുഭാവികളിലും നിന്ന് തരൂരിന് വമ്പിച്ച പിന്തുണയാണ് കിട്ടുന്നത്.

Tags:    

Similar News