വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരേ മല്‍സരിക്കുന്നതെന്തിന്? മനസ്സ് തുറന്ന് രാഹുല്‍
രാജ്യമാകെ ഇടതുമായി കോണ്‍ഗ്രസിന് സഖ്യമുണ്ട്. അത്‌കൊണ്ട് തന്നെ വയനാട്ടിലെ സീറ്റിന്റെ കാര്യത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി: അമേത്തിക്ക് പുറമെ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി തന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് മനസ്സ് തുറന്നത്.
ദക്ഷിണേന്ത്യയുടെ കൂടെ കോണ്‍ഗ്രസ് ഉണ്ടെന്ന പ്രഖ്യാപനമാണ്് സ്ഥാനാര്‍ത്ഥിത്വത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ഈ രാജ്യത്തെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടുകയാണ് എന്ന തോന്നല്‍ ദക്ഷിണേന്ത്യക്കാര്‍ക്കുണ്ട്. അതിനാല്‍ താന്‍ അവര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന സന്ദേശം കൈമാറാനാണ് കേരളത്തില്‍ നിന്ന് മല്‍സരിക്കുന്നത്- രാഹുല്‍ വ്യക്തമാക്കി.
രാജ്യമാകെ ഇടതുമായി കോണ്‍ഗ്രസിന് സഖ്യമുണ്ട്. അത്‌കൊണ്ട് തന്നെ വയനാട്ടിലെ സീറ്റിന്റെ കാര്യത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പ്രഥമ ലക്ഷ്യം മോദിയെ തോല്‍പിച്ച് രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക എന്നതാണ്. പല സംസ്ഥാനങ്ങളിലും മതേതര പ്രതിപക്ഷ ശക്തികള്‍ ഒന്നിച്ച് തയ്യാറായി കഴിഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ച, സാമ്പദ് വ്യവസ്ഥയുടെ കെട്ടുറപ്പ്, തൊഴില്‍ വളര്‍ച്ച, ഐക്യം. നീതിയും ന്യായവും എന്നിവയ്ക്ക് വേണ്ടിയാണ് തങ്ങള്‍ എല്ലാവരും ഒന്നിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.