വി ഡി സതീശനും കെ സുധാകരനും എതിരായ ഡിവൈഎഫ്‌ഐ പരാതി പ്രത്യേക സംഘം അന്വേഷിക്കും

വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരേ നടന്ന പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരേ കോടതി നിര്‍ദേശ പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ പരാതിയുമായി രംഗത്തുവന്നത്.

Update: 2022-07-22 15:12 GMT

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഗൂഢാലോചന നടത്തിയെന്ന ഡിവൈഎഫ്‌ഐ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ഡിജിപിക്ക് ലഭിച്ച പരാതി ശംഖുമുഖം എസിക്ക് കൈമാറി.

വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരേ നടന്ന പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരേ കോടതി നിര്‍ദേശ പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ പരാതിയുമായി രംഗത്തുവന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിലേക്ക് കയറ്റി വിട്ടത് ആരെന്ന് അന്വേഷിക്കണം എന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം. കണ്ണൂര്‍ ഡിസിസി ഓഫിസില്‍ നിന്നാണ് പ്രതികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയതെന്നും ഇതിന് പിന്നില്‍ കെ സുധാകരനും വി ഡി സതീശനുമാണ് എന്നുമാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്. 

Similar News