സദ്ദാമിന്റെ മകള്‍ ടെലിവിഷന്‍ ചാറ്റ്‌ഷോയില്‍ പ്രത്യക്ഷപ്പെട്ടതിനെ ചൊല്ലി വിവാദം
സൗദി സാറ്റലൈറ്റ് ചാനല്‍ അല്‍ അറേബ്യ സംപ്രേഷണം ചെയ്ത പരിപാടിയില്‍ ശുഹൈബ് ചരൈറിനൊപ്പം ജോര്‍ദാനില്‍ പ്രവാസ ജീവിതം നയിച്ചുവരുന്ന റഗദ് സദ്ദാം പ്രത്യക്ഷപ്പെട്ടതാണ് ഇറാഖിനും സൗദിക്കും ജോര്‍ദാനുമിടയില്‍ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
റിയാദ്: തൂക്കിലേറ്റപ്പെട്ട് മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മൂത്ത മകള്‍ അല്‍ അറേബ്യ ടെലിവിഷനിലെ ചാറ്റ് ഷോയില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. സൗദി സാറ്റലൈറ്റ് ചാനല്‍ അല്‍ അറേബ്യ സംപ്രേഷണം ചെയ്ത പരിപാടിയില്‍ ശുഹൈബ് ചരൈറിനൊപ്പം റഗദ് സദ്ദാം പ്രത്യക്ഷപ്പെട്ടതാണ് ഇറാഖിനും സൗദിക്കും ജോര്‍ദാനുമിടയില്‍ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇറാഖ് രാഷ്ട്രീയത്തില്‍ തനിക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്ന് ഷോയില്‍ റഗദ് വ്യക്തമാക്കിയിരുന്നു. ഷോയെ തുടര്‍ന്ന് ഇറാഖ് വിദേശകാര്യ മന്ത്രാലയം ജോര്‍ദാന്‍, സൗദി അംബാസഡര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇറാഖില്‍ അധിനിവേശം നടത്തിയ യുഎസ് സദ്ദാമിനെ അധികാരത്തില്‍നിന്നു പുറത്താക്കിയ 2003 മുതല്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ പ്രവാസ ജീവിതം നയിച്ചുവരികയാണ് റഗദ്.
ഇറാഖ് രാഷ്ട്രീയത്തില്‍ നേരിട്ടുള്ള പങ്ക് വഹിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാ സാധ്യമാണെന്നായിരുന്നു റഗദിന്റെ മറുപടി. ഇറാഖിലെ ഇറാന്‍ ഇടപെടലിനെതിരേയും റഗദ ആഞ്ഞടിച്ചിട്ടുണ്ട്.