പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം; ലീഗ് നേതാക്കളെ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു

Update: 2021-07-26 06:43 GMT
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം; ലീഗ് നേതാക്കളെ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു

മലപ്പുറം: മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗിലെ തര്‍ക്കം സംഘര്‍ഷാവസ്ഥയിലെത്തി. യൂത്ത് ലീഗ് നേതാവിനെ അവഗണിച്ചെന്ന് ആരോപിച്ച് മുസ് ലിം ലീഗ് നേതാക്കളെ ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. ജില്ലാ സെക്രട്ടറി ഉമര്‍ അറക്കല്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൂട്ടിയിട്ടത്. പോലിസെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ഡി കോയ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് മക്കരപ്പറമ്പ് പഞ്ചായത്തില്‍ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തിയത്. നിലവിലെ വൈസ് പ്രസിഡന്റ് സുഹറാബിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പ്രാദേശിക നേതൃത്വം തീരുമാനിച്ചതിനെതിരേയാണ് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. യൂത്ത് ലീഗ് പ്രതിനിധി അനീസ് മഠത്തിലിനെ പഞ്ചായത്ത് പ്രസിഡന്റാക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ അഞ്ചുവര്‍ഷം മക്കരപ്പറമ്പ് സംവരണമായതിനാല്‍ വനിതാ പ്രസിഡന്റായിരുന്നുവെന്നും ജനറല്‍ സീറ്റില്‍ വീണ്ടും വനിതാ അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കേണ്ടെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ യൂത്ത് ലീഗിന്റെ വാദത്തിനു വഴങ്ങേണ്ടെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. പരസ്യമായി പ്രതികരിക്കുകയും ഗുരുതര അച്ചടക്ക ലംഘനം നടത്തുകയും ചെയ്ത യൂത്ത് ലീഗ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സംഘടനാ തലത്തില്‍ നടപടിയെടുക്കാനാണ് സാധ്യത.

Controversy over panchayat president post; workers locked up league leaders

Tags:    

Similar News