സുബോധ് സിംഗിനെ കൊലപ്പെടുത്തിയത് ക്രൂരമായി; വെടിയുതിര്‍ക്കും മുമ്പ് കോടാലികൊണ്ട് വിരലറുത്തു, തലയ്ക്ക് വെട്ടി
ലൈസന്‍സുള്ള തോക്കുകൊണ്ടായിരുന്നു സുബോധ് കുമാര്‍ സിംഗിനെ വെടിവച്ചതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. പൊലിസ് എത്തിയ ജീപ്പ് കത്തിക്കാനും ആള്‍ക്കൂട്ടം ശ്രമിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദില്ലി: ബുലന്ദ്ഷഹറില്‍ ഗോവധവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട പൊലിസുദ്യോഗസ്ഥനു നേരെ വെടിയുതിര്‍ക്കും മുന്‍പ് ക്രൂരമായി മുറിവേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. കോടാലി കൊണ്ട് വിരലറുത്തതായും കല്ലുകൊണ്ട് തലയ്ക്ക് പരിക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ലൈസന്‍സുള്ള തോക്കുകൊണ്ടായിരുന്നു സുബോധ് കുമാര്‍ സിംഗിനെ വെടിവച്ചതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. പൊലിസ് എത്തിയ ജീപ്പ് കത്തിക്കാനും ആള്‍ക്കൂട്ടം ശ്രമിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോടാലി ഉപയോഗിച്ച് വെട്ടിപരിക്കേല്‍പ്പിച്ച ശേഷം പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തിയായിരുന്നു വെടിയുതിര്‍ത്തതെന്ന് പൊലിസ് വിശദമാക്കി.
പൊലിസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിംഗിനെ വെടിവച്ച് കൊന്നതിന്റെ പേരില്‍ പ്രശാന്ത് നാട്ട് എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നത്. ബുലന്ദ്ഷഹര്‍നോയിഡ അതിര്‍ത്തിയില്‍ നിന്നാണ് ദില്ലിയില്‍ ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവറായ ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്. സുബോധ് കുമാര്‍ സിംഗിനെ വെടിവച്ചത് താനാണെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പൊലിസ് പറഞ്ഞു.
വനത്തിന് സമീപം പശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്തുണ്ടായ സംഘര്‍ഷാവസ്ഥ നേരിടാനായിരുന്നു സുബോധ് കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്ത് എത്തിയത്. സംഘ്പരിവാര്‍ പ്രവര്‍ത്തകരായ നാനൂറോളം പേര്‍ അടങ്ങിയ സംഘമായിരുന്നു പൊലിസിന് നേരെ കല്ലേറ് തുടങ്ങിയത്. ബംജ്രംഗ്ദള്‍ നേതാവ് യോഗേഷ് രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
തലയില്‍ വെട്ടേല്‍ക്കുന്നതിന് മുന്‍പ് പൊലിസ് ഉദ്യോഗസ്ഥന്റെ വിരലുകള്‍ കോടാലി കൊണ്ട് വെട്ടിമാറ്റിയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ആള്‍ക്കൂട്ടത്തിന്റെ അക്രമത്തില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച സുബോധ് കുമാര്‍ സിംഗിനെ സമീപത്തെ വയലിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു സുബോധ് കുമാര്‍ സിംഗിന്റെ തന്നെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് അദ്ദേഹത്തെ പ്രശാന്ത് നാട്ട് വെടിവച്ചത്. ഇടത് പുരികത്തിന് മുകളിലായാണ് സുബോധ് കുമാര്‍ സിംഗിന് വെടിയേറ്റത്.
ബജിറംഗ്ദള്‍ നേതാക്കളും സൈനികനും അടക്കം 27 പേരെ പ്രതികളാക്കിയാണു പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയതത്. എന്നാല്‍ പ്രശാന്ത് നട്ടിന്റെ പേര് എഫ്‌ഐആറില്‍ ഉണ്ടായിരുന്നില്ല. വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തന്നെ ഇയാളെ പ്രതിയാണെന്ന് വ്യക്തമായെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.