മുസ്‌ലിം യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് പരസ്പരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോലിസ് നിര്‍ബന്ധിച്ചതായി പരാതി
ഏഴോളം പോലിസുകാര്‍ ചേര്‍ന്നാണ് തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയും പരസ്പരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോലിസ് നിര്‍ബന്ധിക്കുകയും ചെയ്തതെന്ന് ഇരകളാക്കപ്പെട്ട മുഹമ്മദ് അര്‍സൂ, മുഹമ്മദ് ഔറംഗസീബ് എന്നിവര്‍ വ്യക്തമാക്കി.
റാഞ്ചി: ജാര്‍ഖണ്ഡില്‍ ചോദ്യം ചെയ്യാനായി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ രണ്ട് മുസ്‌ലിം യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് പരസ്പരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോലിസ് നിര്‍ബന്ധിക്കുകയും അഫ്ഗാനിസ്ഥാനിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കഴിഞ്ഞ മാസം 26ന് ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ ജില്ലയിലെ കഡ്മ പോലിസ് സ്‌റ്റേഷനിലാണ് പോലിസിന്റെ വംശീയ വെറി പുറത്തായത്. ഏഴോളം പോലിസുകാര്‍ ചേര്‍ന്നാണ് തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയും പരസ്പരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോലിസ് നിര്‍ബന്ധിക്കുകയും ചെയ്തതെന്ന് ഇരകളാക്കപ്പെട്ട മുഹമ്മദ് അര്‍സൂ, മുഹമ്മദ് ഔറംഗസീബ് എന്നിവര്‍ വ്യക്തമാക്കി.
പോലിസ് തങ്ങളെ മര്‍ദ്ദിക്കുകയും മുഹമ്മദ് നബിക്കെതിരേ പോലും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും ചെയ്തതായി അവര്‍ പറഞ്ഞു. തന്റെ പേര് മുഹമ്മദ് ഔറംഗസീബ് എന്നു പറഞ്ഞപ്പോള്‍ മുഹമ്മദും ഔറംഗസീബും ചത്തൊടുങ്ങിയെന്നായിരുന്നു പോലിസുകാരുടെ പ്രതികരണമെന്ന് ഔറംഗസീബ് മുസ്‌ലിം മിററിനോട് പറഞ്ഞു.
സംഭവത്തില്‍ ഈസ്റ്റ് സിംഗ്ഭും സീനിയര്‍ പോലിസ് സൂപ്രണ്ട് എം തമിഴ് വാനന് ഇരുവരും പരാതി നല്‍കിയിട്ടുണ്ട്. ഒരു സ്ത്രീയും പുരുഷനും ഒളിച്ചോടിയതിനെതുര്‍ന്നാണ് ഇരുവരേയും ചോദ്യം ചെയ്യാന്‍ പോലിസ് വിളിപ്പിച്ചത്. ഒളിച്ചോടിയ പുരുഷനെതിരേ തട്ടിക്കൊണ്ടുപോവല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് ഔറംഗസേബ് അയാളുടെ സുഹൃത്താണെന്ന് ആരോപിക്കുകയും ചെയ്തു. ഇരുവര്‍ക്കും ക്രൂരമര്‍ദ്ദനമേറ്റതായി എംജിഎം ആശുപത്രിയിലെ മെഡിക്കല്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.