'കൃത്യതയും സൂക്ഷ്മതയുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയയെ നിര്‍വചിക്കേണ്ടത്, വേഗതയോ കാര്യക്ഷമതയോ അല്ല'; വോട്ടിങ് യന്ത്രത്തിനെതിരേ കണ്ണന്‍ ഗോപിനാഥന്‍
'ഒരു എംഎല്‍എയോ എംപിയോ അര ദിവസം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടാല്‍ വലിയ മാറ്റമൊന്നുമില്ല. എന്നാല്‍, ഒരു എംഎല്‍എയോ എംപിയോ തെറ്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ എല്ലാം മാറും'. കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.
ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൃത്യതയും സൂക്ഷ്മതയുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയയെ നിര്‍വചിക്കേണ്ടതെന്നും വേഗതയോ കാര്യക്ഷമതയോ അല്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.
'കൃത്യതയും സൂക്ഷ്മതയുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയയെ നിര്‍വചിക്കേണ്ടത്. വേഗതയോ കാര്യക്ഷമതയോ അല്ല.
ഒരു എംഎല്‍എയോ എംപിയോ അര ദിവസം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടാല്‍ വലിയ മാറ്റമൊന്നുമില്ല.
എന്നാല്‍, ഒരു എംഎല്‍എയോ എംപിയോ തെറ്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ എല്ലാം മാറും'. കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.