കണ്ണന്‍ ഗോപിനാഥനെതിരേ കേസെടുത്ത് ഗുജറാത്ത് പോലിസ്

കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഗുജറാത്തിലെ രാജകോട്ട് ഭക്തിനഗര്‍ പോലിസാണ് ഇദ്ദേഹത്തിനെതിരേ കേസെടുത്തത്.

Update: 2020-04-13 10:34 GMT

അഹമ്മദാബാദ്: മുന്‍ ഐഎഎസ് ഓഫിസറും മലയാളിയുമായ കണ്ണന്‍ ഗോപിനാഥനെതിരേ ഗുജറാത്ത് പോലിസ് കേസെടുത്തു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഗുജറാത്തിലെ രാജകോട്ട് ഭക്തിനഗര്‍ പോലിസാണ് ഇദ്ദേഹത്തിനെതിരേ കേസെടുത്തത്. എന്നാല്‍, കേന്ദ്ര ആഭ്യന്തരമന്ത്രിയുടേത് മികച്ച നീക്കമാണെന്നും തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചു. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദുചെയ്തതിനുശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു കണ്ണന്‍ ഗോപിനാഥന്‍ തന്റെ പദവി രാജിവച്ചത്. എട്ടുമാസങ്ങള്‍ക്ക് മുമ്പായിരുന്നു രാജി.

എന്നാല്‍, കണ്ണന്‍ ഗോപിനാഥിന്റെ രാജി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. സിവില്‍ സര്‍വീസില്‍നിന്ന് രാജിവച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ കണ്ണന്‍ ഗോപിനാഥനോട് തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കണ്ണന്‍ ഗോപിനാഥന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. നിര്‍ദേശം തള്ളിയ കണ്ണന്‍ ഗോപിനാഥന്‍ സര്‍ക്കാരിന് വേണ്ടി സന്നദ്ധപ്രവര്‍ത്തനം ചെയ്യാന്‍ തയ്യാറാണന്നും സിവില്‍ സര്‍വീസിലേക്ക് തിരിച്ചില്ലെന്നും വ്യക്തമാക്കുകയായിരുന്നു. രാജിവച്ച് എട്ടുമാസത്തിന് ശേഷവും ഉപദ്രവിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണം.

Tags:    

Similar News