''മുസ്‌ലിംകള്‍ മധുരം കഴിച്ച് ഈദ് ആഘോഷിക്കട്ടെ''; നവരാത്രി ദിനം മാംസം വില്‍ക്കുന്ന കടകള്‍ തുറക്കരുതെന്ന് ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ നവരാത്രി ആഘോഷിക്കുന്ന ദിവസം മാംസ വില്‍പ്പന ശാലകള്‍ അടച്ചിടണമെന്ന് ബിജെപി എംഎല്‍എ. ഡല്‍ഹിയിലെ പട്പര്‍ഗഞ്ചിലെ എംഎല്‍എയായ രവി നെഗിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മാര്‍ച്ച് 30നാണ് ഹിന്ദുക്കള്‍ നവരാത്രി ആഘോഷിക്കുന്നത്. ഈ ദിവസം കടകള്‍ പൂട്ടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനോടും പോലിസിനോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് രവി നെഗി പറഞ്ഞു. മാര്‍ച്ച് 31നോ ഏപ്രില്‍ ഒന്നിനോ മുസ്‌ലിംകള്‍ ഈദ് ആഘോഷിക്കുമല്ലോയെന്ന ചോദ്യത്തിന് മുസ്‌ലിംകള്‍ ഇത്തവണ മധുരം കഴിച്ച് ഈദ് ആഘോഷിക്കട്ടെ എന്ന് രവി നെഗി പറഞ്ഞു. മാംസം വില്‍ക്കുന്ന കടകള്‍ തുറക്കാനുള്ള ഒരു കാരണവും തനിക്ക് കാണാനാവുന്നില്ലെന്നും രവി പറഞ്ഞു.
പട്പര്‍ഗഞ്ചിലെ മാംസം വില്‍ക്കുന്ന കടകള്‍ എല്ലാ ചൊവ്വാഴ്ച്ചയും അവധിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ചൊവ്വാഴ്ച്ച ഹനുമാനെ പ്രാര്‍ത്ഥിക്കാനുളള ദിവസമാണ്. അന്ന് ഹിന്ദുക്കള്‍ മാംസം കഴിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളിലെ കടകള്‍ സന്ദര്‍ശിച്ച് മുസ്‌ലിംകളോട് കടകളില്‍ പേര് എഴുതാന്‍ ഇയാള്‍ പറയാറുണ്ട്.