സി ഒ ടി നസീര്‍ വധശ്രമക്കേസ്: ഷംസീര്‍ എംഎല്‍എയെ അന്വേഷണ സംഘം ചോദ്യം ചെയ്യും
കേസില്‍ അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതിനെതുടര്‍ന്നാണ് നടപടി.
തലശ്ശേരി: സി ഒ ടി നസീര്‍ വധശ്രമക്കേസില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കേസില്‍ അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതിനെതുടര്‍ന്നാണ് നടപടി.
കേസില്‍ ശംസീറിന്റെ മുന്‍ ഡ്രൈവര്‍ രാജേഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സിപിഎം കണ്ണൂര്‍ ഏരിയ കമ്മിറ്റി ഓഫിസിലെ മുന്‍ സെക്രട്ടറി കൂടിയാണ് രാജേഷ്. ഇതേ തുടര്‍ന്ന് കേസില്‍ ഷംസീറിന് പങ്കുണ്ടെന്ന ആരോപണം ശക്തമായിരുന്നു. കഴിഞ്ഞ മെയ് 18ന് രാത്രിയിലാണ് തലശ്ശേരി കായ്യത്ത് റോഡില്‍വച്ച് നസീര്‍ ആക്രമിക്കപ്പെട്ടത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ആയുധങ്ങളുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം നസീറിനെ ആ്ക്രമിക്കുകയായിരുന്നു.