മാവോവാദികളുടെ മൃതദേഹം നവംബർ നാല് വരെ സംസ്കരിക്കരുതെന്ന് കോടതി

പാലക്കാട് ഡിസ്ട്രിക്ട് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഏറ്റുമുട്ടൽ കൊലകൾ ഉണ്ടായാൽ പാലിക്കേണ്ട സുപ്രിംകോടതി നിർദേശങ്ങൾ പാലിച്ചില്ലെന്ന ഹരജി നവംബർ രണ്ടിന് വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.

Update: 2019-10-31 09:19 GMT

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം നവംബർ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി. മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാർത്തികിൻറെയും മണിവാസകത്തിൻറെയും ബന്ധുക്കൾ നൽകിയ ഹരജിയിലാണ് കോടതി വിധി.

പാലക്കാട് ഡിസ്ട്രിക്ട് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഏറ്റുമുട്ടൽ കൊലകൾ ഉണ്ടായാൽ പാലിക്കേണ്ട സുപ്രിംകോടതി നിർദേശങ്ങൾ പാലിച്ചില്ലെന്ന ഹരജി നവംബർ രണ്ടിന് വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. മൃതദേഹം കാണുവാൻ സമ്മതിക്കാതെ പോസ്റ്റ്‌മോർട്ടം നടത്തിയതിനെതിരേ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

അതേസമയം മാവോവാദി നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാൻ ബന്ധുക്കൾക്ക് മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിരുന്നു. മണിവാസകത്തിന്റെ ഭാര്യ കല നൽകിയ ഹരജിയിലാണ് ഉത്തരവ്. ഭാര്യയ്ക്കും മറ്റ് ബന്ധുക്കൾക്കും തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി മൃതദേഹം കാണാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

തിരുച്ചിറപ്പള്ളി ജയിലിലുള്ള കലയെ മൃതദേഹം കാണാൻ അനുവദിക്കാതെ പൊലീസിന്റെ തുടർ നടപടി പാടില്ലെന്ന് മധുര ബെഞ്ചിന്റെ വിധിയിൽ വ്യക്തമാക്കുന്നു. മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ടവർ ആരൊക്കെ എന്നത് ഇപ്പോഴും അവ്യക്തമാണ്. തിരിച്ചറിയാനായി കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ കർണ്ണാടക, തമിഴ്‌നാട് പോലിസ് സേനകൾക്ക് അയച്ചുകൊടുത്തു.

Tags:    

Similar News