മുംബൈ: കൊവിഡ് 19 മഹാമാരിയില്‍ മുംബൈയില്‍ മാത്രം മരിച്ചവരുടെ എണ്ണം 100 കടന്നു. തിങ്കളാഴ്ച നഗരത്തില്‍ ഒമ്പതു പേരാണ് മരിച്ചത്. 150 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 1549 ആയി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ രണ്ടുപേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ധാരാവിയിലെ രോഗികളുടെ എണ്ണം 49 ആയി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2000 പിന്നിട്ടു.