കണ്ണൂരില്‍ കൊവിഡ് രോഗമുക്തരുടെ എണ്ണം 799 ആയി

Update: 2020-07-28 14:48 GMT

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 15 പേര്‍ കൂടി രോഗമുക്തി നേടിയതായി കലക്ടര്‍ അറിയിച്ചു. ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 15 പേരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 799 ആയി. ബാക്കി 480 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഏഴു പേരാണ് മരണപ്പെട്ടത്.

    അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന പാനൂര്‍ സ്വദേശി 56കാരന്‍, മാങ്ങാട്ടിടം സ്വദേശികളായ 29കാരന്‍, 6 മാസം പ്രായമുള്ള ആണ്‍കുഞ്ഞ്, 22കാരി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മട്ടന്നൂര്‍ സ്വദേശി 27കാരന്‍, ശ്രീകണ്ഠാപുരം സ്വദേശി 25കാരന്‍, ചെമ്പിലോട് സ്വദേശി 28കാരന്‍, മൊകേരി സ്വദേശി 50കാരന്‍, കതിരൂര്‍ സ്വദേശി 28കാരന്‍, ആര്‍മി ആശുപത്രിയിലും കേന്ദ്രീയ വിദ്യാലയത്തിലുമായി ചികില്‍സയിലായിരുന്ന ആറ് ഡിഎസ്‌സി ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

    കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11723 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 139 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 140 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 29 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 17 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ഏഴുപേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടുപേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 145 പേരും വീടുകളില്‍ 11224 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 27285 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 26417 എണ്ണത്തിന്റെ ഫലം വന്നു. 868 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 

Covid cured patients in Kannur has reached 799

Tags:    

Similar News