മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9,211 പേര്‍ക്ക് കൊവിഡ്: 289 മരണം; ലോക്ക് ഡൗണ്‍ ആഗസ്ത് 31 വരെ നീട്ടി
മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 9,211 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,00,651 ആയി. ഇന്ന് 289 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 14,463 ആയി. ആകെ 2,39,755 പേര്‍ രോഗ മുക്തരായിട്ടുണ്ട്. 1,46,128 പേരാണ് ചികില്‍യിലുള്ളത്. 59.84 ശതമനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. ഇതുവരെ 20,16,234 സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്കായി വിധേയമാക്കിയത്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ആഗസ്ത് 31 വരെ നീട്ടി. രാജ്യത്ത് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി മൂവായിരത്തിലേറെ കേസുകളാണ് റിപോര്‍ട്ട് ചെയ്യുന്നത്. പശ്ചിമ ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളില്‍ ആയിരത്തിലേറെ പുതിയ രോഗികളെയാണ് ഓരോ ദിവസവും കണ്ടെത്തുന്നത്. തമിഴ്നാട്ടില്‍ ഇന്ന് 6,426പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 82പേര്‍ മരിച്ചു. 2,34,114പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത്.