ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ള സ്ത്രീ മരിച്ചു. പാവുക്കര സ്വദേശി സലീല തോമസ്(60) ആണ് മരിച്ചത്. ജൂണ്‍ 5ന് ബെംഗളൂരുവില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരുമലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയാണ് മരണപ്പെട്ടത്. കൊവിഡ് പരിശോനയ്ക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ചശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.