നാദാപുരം: തൂണേരിക്കു സമീപം പുറമേരിയില്‍ കൊവിഡ് രോഗിയുടെ മല്‍സ്യവില്‍പ്പനകേന്ദ്രം അടിച്ചു തകര്‍ത്ത നിലയില്‍. ബുധനാഴ്ച അര്‍ധരാത്രിയാണു പുറമേരി-വെള്ളൂര്‍ റോഡിലെ കട തകര്‍ത്തത്. കടയുടെ ഷട്ടറും മല്‍സ്യം വില്‍ക്കുന്ന സ്റ്റാന്റും തകര്‍ത്ത നിലയിലാണ്. സംഭവത്തില്‍ നാദാപുരം പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മല്‍സ്യ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണ്. അതിനാല്‍ തന്നെ പോലിസിനു കൃത്യമായ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ലൈസന്‍സി വന്നാല്‍ മൊഴിയെടുക്കാനാണ് പോലിസിന്റെ തീരുമാനം.
മല്‍സ്യ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ നാദാപുരം, പുറമേരി, കുന്നുമ്മല്‍, കുറ്റിയാടി പഞ്ചായത്തുകളും വടകരയിലെ ചില പ്രദേശങ്ങളും കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്നു. സമീപ പ്രദേശങ്ങളിലെ ഉള്‍പ്പെടെ മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചിടുകയും വ്യാപാരികളോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.