ചൈനയിലെ ഷിയാന്‍ നഗരത്തിലെ കൊവിഡ് ബാധ ഗണ്യമായി വര്‍ദ്ധിക്കുന്നു
ഷാങ്ഹായ്, ബീജിങ് നഗരങ്ങളെ രോഗബാധ ആക്രമിക്കാതിരിക്കാന്‍ ചൈനീസ് ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിലാണ്. ഷിയാന്‍ നഗരത്തലുള്ള ആരും പുറത്ത് പോവുകയോ പുറത്തു നിന്ന ആരെങ്കിലും നഗരത്തില്‍ പ്രവേശിക്കുകയോ ചെയ്യരുതെന്ന് പ്രദേശിക ഭരണ കൂടംനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
ബീജിങ്: കൊവിഡ് വ്യാപനം രൂക്ഷമായ നിലയില്‍ തുടരുന്ന ചൈനയുടെ വടക്കു പടിഞ്ഞാറന്‍ നഗരമായ യിയാനില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്ണ്യമായ വര്‍ദ്ധന.രോഗ ലക്ഷണങ്ങളൊന്നും കാണിക്കാത്ത 75 പേരിലാണ് ഇന്നലെ മാത്രം അണുബാധ കണ്ടെത്തിയത്. 1.3 കോടി ജനങ്ങളുള്ള നഗരത്തില്‍ രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ചൈനയെ ആശങ്കപ്പെടുത്തുകയാണ്. തലസ്ഥാന നഗരമായ ബീജിങ്ങിനോട് അടുത്തല്ലെങ്കിലും ഷിയാനിലെ നിരവിധിയാളുകള്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്.
ഷാങ്ഹായ്, ബീജിങ് നഗരങ്ങളെ രോഗബാധ ആക്രമിക്കാതിരിക്കാന്‍ ചൈനീസ് ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിലാണ്. ഷിയാന്‍ നഗരത്തലുള്ള ആരും പുറത്ത് പോവുകയോ പുറത്തു നിന്ന ആരെങ്കിലും നഗരത്തില്‍ പ്രവേശിക്കുകയോ ചെയ്യരുതെന്ന് പ്രദേശിക ഭരണ കൂടംനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചിട്ടും ചൈനയില്‍ രോഗബാധ വ്യാപിക്കുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.