കൊവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ: കേന്ദ്ര ആരോഗ്യമന്ത്രി

പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍, ഒരു വിദഗ്ദ്ധ സംഘം പരീക്ഷണത്തിലാണ്. നമുക്ക് വിപുലമായ ആസൂത്രണം ഉണ്ട്. അടുത്ത വര്‍ഷം ആരംഭത്തോടെ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

Update: 2020-09-18 02:07 GMT

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആദ്യത്തോടെ കൊവിഡിനെതിരായ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. രാജ്യസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയും തീവ്ര ശ്രമങ്ങള്‍ നടത്തിവരികായണെന്നു അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍, ഒരു വിദഗ്ദ്ധ സംഘം പരീക്ഷണത്തിലാണ്. നമുക്ക് വിപുലമായ ആസൂത്രണം ഉണ്ട്. അടുത്ത വര്‍ഷം ആരംഭത്തോടെ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

വുഹാനിലെ പുതിയ കൊറോണ വൈറസിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് ആദ്യ വിവരം ലഭിച്ചതിനു പിന്നാലെ ഇന്ത്യന്‍ സര്‍ക്കാര്‍ കൊവിഡ് വാക്‌സിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്ത് ആവശ്യത്തിന് മാസ്‌കുകളും പിപിഇ കിറ്റുകളും വെന്റിലേറ്ററുകളും ഓക്‌സിജന്‍ സിലിണ്ടറുകളും ഇല്ലെന്നും അതിനാല്‍ ആളുകള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നുമുള്ള ചിലരുടെ പ്രചരണം തെറ്റാണെന്ന് തെളിഞ്ഞതായും മന്ത്രി പറഞ്ഞു.

Tags:    

Similar News