ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെ ഫലസ്തീന്‍ സ്വതന്ത്രമാവുമെന്ന് പിണറായി; വ്യത്യസ്ത നിലപാടുമായി പാര്‍ട്ടി, ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം

Update: 2025-04-04 15:30 GMT
ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെ ഫലസ്തീന്‍ സ്വതന്ത്രമാവുമെന്ന് പിണറായി; വ്യത്യസ്ത നിലപാടുമായി പാര്‍ട്ടി, ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കഫിയ അണിഞ്ഞു ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇസ്രായേല്‍ തുടരുന്ന വംശഹത്യക്കെതിരെ പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിനിധി സമ്മേളനത്തില്‍ പ്രമേയം പാസാക്കി. എല്ലാ മാനുഷിക മൂല്യങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ഹീനമായ അധിനിവേശവുമായി മുന്നോട്ടുപോവുകയാണ് ഇസ്രായേലെന്ന് പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ഈ സാഹചര്യത്തില്‍ പലസ്തീന്‍ ജനതയോടൊപ്പം അണിനിരക്കുന്നതിന് പകരം ഇസ്രായേലിനെ ന്യായീകരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. സ്വാതന്ത്ര്യാനന്തരം രാജ്യം തുടര്‍ന്നുപോന്ന നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന നടപടിയാണിത്. സമ്മേളനം പാസാക്കിയ പ്രമേയം പലസ്തീനില്‍ അടിയന്തിരമായി സമാധാനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെയുള്ള പലസ്തീന്‍ സ്വതന്ത്രമാവുക തന്നെ ചെയ്യുമെന്നും പിണറായി പറഞ്ഞു.


ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെയുള്ള ഫലസ്തീന്‍

എന്നാല്‍, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം ദ്വിരാഷ്ട്ര വാദത്തെയാണ് പിന്താങ്ങുന്നത്.


ഇസ്രായേലിനെ വര്‍ണവിവേചന രാജ്യമായി പ്രഖ്യാപിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, പിണറായി പറഞ്ഞ, ഫലസ്തീനികളിലെ ഭൂരിഭാഗം ആവശ്യപ്പെടുന്ന നദി മുതല്‍ കടല്‍ വരെ ഫലസ്തീന്‍ എന്ന വാദത്തെ തള്ളുന്നതാണ് പിണറായി അടക്കം അംഗീകരിച്ച പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം. കിഴക്കന്‍ ജറുസലേം ആസ്ഥാനമാക്കി 1967ലെ അതിര്‍ത്തിയുടെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. അതായത്, ഇസ്രായേല്‍ എന്ന സയണിസ്റ്റ് രാജ്യവും ഫലസ്തീന്‍ രാജ്യവും വേണമെന്ന്. ചിത്രം താഴെ


പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയ പ്രകാരമുള്ള ഫലസ്തീന്‍

Similar News