ബിജെപി സ്ഥാനാര്‍ഥിയുടെ പുന്നപ്ര പുഷ്പാര്‍ച്ചനയില്‍ സിപിഎം പ്രതിഷേധം; അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിയെ മര്‍ദ്ദിച്ചെന്ന് ആരോപണം

Update: 2021-03-20 00:59 GMT

ആലപ്പുഴ: വലിയചുടുകാട് പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചാസ്പതി പുഷ്പാര്‍ച്ചന നടത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് മടങ്ങിയവര്‍ അമ്പലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനം തടഞ്ഞ് മര്‍ദ്ദിച്ചെന്ന് ബിജെപി ആരോപിച്ചു. അമ്പലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി അനൂപ് ആന്റണിയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് ആക്ഷേപം. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രകടനം കടന്നുപോവുന്നതിനിടെ കാറിലെത്തിയ അനൂപിനു നേരെ മുല്ലയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്ത് വച്ച് കൈയേറ്റമുണ്ടായെന്നാണ് പരാതി. സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘം കാര്‍ തടഞ്ഞ് പിടിച്ചിറക്കി മര്‍ദ്ദിച്ചെന്നാണ് അനൂപ് ആരോപിക്കുന്നത്. അനൂപിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രി ജങ്ഷനില്‍ റോഡ് ഉപരോധിച്ചു.

    പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയതിന്റെ വഞ്ചനയ്ക്കുള്ള മറുപടിയാണ് പുഷ്പാര്‍ച്ചനയെന്നാണ് സന്ദീപിന്റെ വാദം. എന്നാല്‍ ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഎം ആരോപിച്ചു. രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ചു കയറിയതിന് നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു.

CPM protests BJP candidate's Punnapra Pushparchana


Tags:    

Similar News