ദിവ്യയുടെ വീട്ടിലേക്ക് മാര്‍ച്ച്: സംരക്ഷണം ഒരുക്കാന്‍ സിപിഎം

വന്‍ പോലിസ് സംഘവും പ്രദേശത്ത് എത്തിയിട്ടുണ്ട്.

Update: 2024-10-16 05:26 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീടിന് സംരക്ഷണം ഒരുക്കി സിപിഎം പ്രവര്‍ത്തകര്‍. കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള പ്രതിപക്ഷ പാര്‍ടികള്‍ ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സംരക്ഷണം ഒരുക്കിയിരിക്കുന്നത്. ഏകദേശം 200ഓളം സിപിഎം പ്രവര്‍ത്തകരാണ് വീടിന് സമീപം ക്യാംപ് ചെയ്യുന്നത്. വന്‍ പോലിസ് സംഘവും പ്രദേശത്ത് എത്തിയിട്ടുണ്ട്.

Tags:    

Similar News