ഷാരോണ്‍ രാജിന്റെ ദുരൂഹ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും
എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി ഡി ശില്‍പ്പ അറിയിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ ബോര്‍ഡും രൂപീകരിക്കും.
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ മരണത്തിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. പ്രത്യേക ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കും. എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി ഡി ശില്‍പ്പ അറിയിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ ബോര്‍ഡും രൂപീകരിക്കും.
പാറശാലയില്‍ ജ്യൂസ് കുടിച്ച് യുവാവ് മരിച്ച സംഭവത്തിലാണ് അന്വേഷണം നടക്കുന്നത്. പുറത്ത് വരുന്ന ദൃശ്യങ്ങളിലും രക്ത പരിശോധന ഫലത്തിലും വരെ ദുരൂഹതയുണ്ട്. ചലഞ്ച് എന്ന പേരില്‍ ഇരുവരും ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോണ്‍ ബന്ധുക്കളില്‍ നിന്ന് മറച്ചുവച്ചെന്ന് വാട്‌സാപ്പ് ചാറ്റുകളും വ്യക്തമാക്കുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം പെണ്‍കുട്ടി നിഷേധിക്കുകയാണ്.