'എല്ലാ ഡോക്ടര്‍മാരും കരാട്ടെ പഠിക്കട്ടെ'; ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ വിമര്‍ശനം
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റു മരിച്ച ഡോക്ടര്‍ വന്ദനദാസ് അത്ര എക്‌സ്പീരിയന്‍സ്ഡ് അല്ലെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ പ്രസ്താവനയ്‌ക്കെതിരേ വിമര്‍ശനം. പരാമര്‍ശത്തില്‍ പ്രതികരണവുമായി ഡോക്ടര്‍മാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. അങ്ങനെയെങ്കില്‍ എല്ലാ ഡോക്ടര്‍മാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന അത്ര പരിചയസമ്പന്നയായിരുന്നില്ലെന്നും ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നിട്ടുണ്ടെന്നാണ് അവിടെയുള്ള ഡോക്ടര്‍മാര്‍ അറിയിച്ചതെന്നുമായിരുന്നു വീണാ ജോര്‍ജ്ജ് പറഞ്ഞത്. പരാമര്‍ശമാണ് വിവാദമായതോടെയാണ് വിമര്‍ശനം ഉയന്നത്.