മരണ കാരണം നിപ തന്നെ; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി
പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ച കുട്ടിയുടെ മൂന്ന് സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
തൃശൂര്‍: കോഴിക്കോട് മസ്തിഷ്‌ക ജ്വരവും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചത് നിപ കാരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ച കുട്ടിയുടെ മൂന്ന് സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളേയും അയല്‍ക്കാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മാവൂര്‍ മുന്നൂര്‍ സ്വദേശിയായ 12കാരന്‍ പുലര്‍ച്ചെ 4.45ന് ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് 12 വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ഐസൊലേറ്റഡ് ഐസിയുവില്‍ ചികിത്സയിലായിരുന്നു. കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസികളെയുമൊക്കെ നിരീക്ഷണത്തിലാക്കി. ഈ ഭാഗത്തുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്. ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ ഈ മാസം ഒന്നാം തീയതിയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപാ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. നിപ ബാധിച്ചുള്ള മരണത്തെത്തുടര്‍ന്ന് ആരോഗ്യ മന്ത്രി കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. മന്ത്രിമാരും ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക മീറ്റിങ് വിളിച്ചിട്ടുണ്ട്. വൈദ്യ സംഘവും കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. 2018ല്‍ കോഴിക്കോട്ട് 17 പേരാണ് നിപ ബാധിച്ച് മരിച്ചത്.