ബാങ്ക് അക്കൗണ്ടിലെത്തിയത് കോടികള്‍; അമ്പരന്ന് വിദ്യാര്‍ഥികള്‍
ബിഹാറിലെ കതിഹാര്‍ ജില്ലയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആശിഷ് കുമാര്‍, ഗുരുചരണ്‍ ബിശ്വാസ് എന്നിവരാണ് ഒറ്റദിനം കൊണ്ട് കോടീശ്വരന്‍മാരായത്. ആശിഷ് കുമാറിന്റെ അക്കൗണ്ടില്‍ 6,20,11,100 രൂപയും ഗുരുചരണ്‍ ബിശ്വാസിന്റെ അക്കൗണ്ടില്‍ 90,52,21,223 രൂപയുമാണ് എത്തിയത്. ഇന്നലെയാണ് ഇരുവരുടേയും അക്കൗണ്ടുകളില്‍ ഈ വന്‍ തുക ക്രെഡിറ്റ് ആയത്.
പട്‌ന: നേരം ഇരുട്ടിവെളുത്തപ്പോള്‍ തങ്ങള്‍ കോടീശ്വരന്‍മാരായി മാറിയതിന്റെ അമ്പരപ്പിലാണ് ബിഹാറിലെ രണ്ടു വിദ്യാര്‍ഥികള്‍. ബിഹാറിലെ കതിഹാര്‍ ജില്ലയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആശിഷ് കുമാര്‍, ഗുരുചരണ്‍ ബിശ്വാസ് എന്നിവരാണ് ഒറ്റദിനം കൊണ്ട് കോടീശ്വരന്‍മാരായത്. ആശിഷ് കുമാറിന്റെ അക്കൗണ്ടില്‍ 6,20,11,100 രൂപയും ഗുരുചരണ്‍ ബിശ്വാസിന്റെ അക്കൗണ്ടില്‍ 90,52,21,223 രൂപയുമാണ് എത്തിയത്. ഇന്നലെയാണ് ഇരുവരുടേയും അക്കൗണ്ടുകളില്‍ ഈ വന്‍ തുക ക്രെഡിറ്റ് ആയത്.
ഇരുവരും ബഗാഹുര പഞ്ചായത്തിലെ പാസ്റ്റിയ ഗ്രാമത്തില്‍നിന്നുള്ളവരാണ്. ഇവരുടെ ഉത്തര്‍ ബീഹാര്‍ ഗ്രാമീണ്‍ ബാങ്കിലെ അക്കൗണ്ടുകളിലാണ് ഈ തുകയെത്തിയത്.കുട്ടികള്‍ക്ക് ഭീമമായ തുക ലഭിച്ചതായി കതിഹാര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉദയന്‍ മിശ്ര സ്ഥിരീകരിച്ചിട്ടുണ്ട്.
'രണ്ട് കുട്ടികളുടെ അക്കൗണ്ടുകളില്‍ വലിയ തുകകള്‍ ക്രെഡിറ്റ് ആയി.തുക മിനി സ്‌റ്റേറ്റ്‌മെന്റുകളില്‍ കാണാം. ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്'- മിശ്ര പറഞ്ഞു.
'പണം ക്രെഡിറ്റ് ആയതിനു പിന്നാലെ ഇരുവരുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും പിന്‍വലിക്കാനുള്ള സൗകര്യം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ രക്ഷിതാക്കളോട് അന്വേഷിച്ചപ്പോള്‍ ഫണ്ടിന്റെ ഉറവിടം വെളിപ്പെടുത്താനും അവര്‍ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍, അയച്ചയാള്‍ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണ്' -ഉത്തര്‍ ബീഹാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ എല്‍ഡിഎം എം കെ മധുകര്‍ പറഞ്ഞു.നേരത്തെ, ബീഹാറിലെ ഖഗാരിയ ജില്ലയിലെ രഞ്ജിത് ദാസ് എന്ന വ്യക്തിക്ക് തന്റെ ഉത്തര്‍ ബീഹാര്‍ ഗ്രാമീണ്‍ ബാങ്ക് അക്കൗണ്ടില്‍ 5.5 ലക്ഷം രൂപ ലഭിച്ചിരുന്നു. ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ട് ദാസ് പണം ബാങ്കിലേക്ക് തിരികെ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. തനിക്ക് ലഭിച്ചത് അതിന്റെ ആദ്യ ഗഡുവാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയും അത് ചെലവഴിക്കുകയും ചെയ്തതായി ദാസ് പറഞ്ഞു.തുക തിരികെ നല്‍കാന്‍ കഴിവില്ലെന്ന് കാണിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ ദാസിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ഖഗരിയ പോലിസ് അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.