കെട്ടിവയ്ക്കാന്‍ സ്ഥാനാര്‍ഥി കൊണ്ടുവന്നത് 25000 രൂപയുടെ ചില്ലറ നാണയങ്ങള്‍...!

10, 5, 2, 1 രൂപയുടെ ചില്ലറ നാണയങ്ങളെല്ലാം എണ്ണി തിട്ടപ്പെടുത്തിയ ശേഷമാണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കാനായത്

Update: 2019-03-25 17:31 GMT

ചെന്നൈ: തിരഞ്ഞെടുപ്പില്‍ വൈവിധ്യമാര്‍ന്ന പ്രചാരണങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സ്ഥാനാര്‍ഥികളെല്ലാം പല വഴികളും തേടും. കുളത്തിലിറങ്ങിയും കിണറ്റിലിറങ്ങിയും മാത്രമല്ല, ഏതൊക്കെ വിധത്തില്‍ ശ്രദ്ധ നേടാം എന്നതാവും അപ്പോഴത്തെ ചിന്ത. എന്നാല്‍, തമിഴ്‌നാട്ടില്‍ ഒരു സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയത് ഇത്തിരി കടന്ന കൈയായിപ്പോയോ എന്നൊരു സംശയം. 25000 രൂപയുടെ ചില്ലറ നാണയങ്ങളുമായാണ് അമ്മ മക്കള്‍ നാഷനല്‍ പാര്‍ട്ടി(എഎംഎന്‍പി)യുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ കുപ്പാല്‍ജി ദേവദോസ് റിട്ടേണിങ് ഓഫിസര്‍ക്കു മുന്നിലെത്തിയത്. തിരഞ്ഞെടുപ്പിനു കെട്ടിവയ്ക്കാന്‍ ആവശ്യമായ തുകയാണിത്. 10, 5, 2, 1 രൂപയുടെ ചില്ലറ നാണയങ്ങളെല്ലാം എണ്ണി തിട്ടപ്പെടുത്തിയ ശേഷമാണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കാനായത്. ദേവദോസ് 13 പാത്രങ്ങളിലായാണ് ഇത്രയും ചില്ലറയുമായി ദക്ഷിണ ചെന്നൈയിലെ മേഖലാ ഓഫിസിലെത്തിയത്. ദക്ഷിണ ചെന്നൈ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം മല്‍സരിക്കുന്നത്. എഐഎഡിഎംകെയുടെ ടി രാധാകൃഷ്ണനാണ് നിലവില്‍ ഇവിടുത്തെ പാര്‍ലമെന്റംഗം.


Tags:    

Similar News