സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടി നല്‍കിയില്ല; ദലിത് ഫാം തൊഴിലാളിയെ അടിച്ചുകൊന്നു

ഗുണ ജില്ലയിലെ കരോഡ് ഗ്രാമത്തിലാണ് സംഭവം.

Update: 2020-12-02 09:21 GMT

ഭോപ്പാല്‍: മധ്യപ്രദേശില്‍ സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടി നല്‍കിയില്ലെന്നാരോപിച്ച് ദലിത് ഫാം തൊഴിലാളിയെ അടിച്ചുകൊന്നു. ഗുണ ജില്ലയിലെ കരോഡ് ഗ്രാമത്തിലാണ് സംഭവം.

ജോലിക്കിടെ പാടത്ത് വിശ്രമിക്കുകയായിരുന്നു കൊല്ലപ്പെട്ട ലാല്‍ജി റാം അഹിര്‍വാള്‍. ഇതിനിടെ സ്ഥലത്തെത്തിയ യാഷ് യാദവും അങ്കേഷ് യാദവും സിഗരറ്റ് കത്തിക്കാന്‍ ലാല്‍ജി റാമിനോട് തീപെട്ടി ആവശ്യപ്പെട്ടു. തീപെട്ടി നല്‍കാന്‍ വിസമ്മതിച്ചതോടെ വാക്കുതര്‍ക്കമുണ്ടാവുകയും ലാല്‍ജി റാമിനെ പ്രതികള്‍ മരക്കമ്പുകള്‍ ഉപയോഗിച്ച് അടിച്ചുകൊല്ലുകയുമായിരുന്നു.

'തീപ്പെട്ടി നല്‍കാന്‍ വിസമ്മതിച്ചതിന് യഷ് യാദവും അങ്കേഷ് യാദവും ലാല്‍ജി റാം അഹിര്‍വാറിനെ വടികൊണ്ട് ആക്രമിച്ചു. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഗുന ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല' -അഡീഷണല്‍ പോലീസ് സൂപ്രണ്ട് ടി എസ് ബാഗെല്‍ പറഞ്ഞു.

കൊലപാതകക്കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇരയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 8.25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Tags:    

Similar News