ആർഎസ്എസ് പ്രവര്‍ത്തകന്‍റെ മരണം; മർദ്ദനമേറ്റല്ല മരണമെന്ന് പോലിസ്
സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹോദരനെ പരിചരിക്കാനായാണ് ജിംനേഷ് ആശുപത്രിയില്‍ എത്തിയതെന്നും ഇതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് പോലിസ് പറയുന്നത്.
കണ്ണൂര്‍: പാനുണ്ടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തിൽ ആർഎസ്എസ് വാദം തള്ളി പോലിസ്. തിങ്കളാഴ്ച പുലര്‍ച്ചെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍വെച്ചാണ് ജിംനേഷ് മരിച്ചത്. ജിംനേഷ് മരിച്ചത് സിപിഎം മർദ്ദനമേറ്റിട്ടാണെന്നായിരുന്നു ആർഎസ്എസ് വാദം.
സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് ജിംനേഷിന്റെ മരണത്തിന് കാരണമായതെന്നാണ് ആര്‍എസ്എസിന്റെ ആരോപണം. എന്നാല്‍ പോലിസ് ഇത് നിഷേധിച്ചു. ജിംനേഷ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് പോലിസ് പറയുന്നത്. ആര്‍എസ്എസിന്റെ ആരോപണം സിപിഎമ്മും നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി പ്രദേശത്ത് ആര്‍എസ്എസ്-സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹോദരനെ പരിചരിക്കാനായാണ് ജിംനേഷ് ആശുപത്രിയില്‍ എത്തിയതെന്നും ഇതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് പോലിസ് പറയുന്നത്. എന്നാല്‍ ജിംനേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചിട്ടുണ്ടെന്നും ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണത്തിന് കാരണമായതെന്നുമാണ് ആര്‍എസ്എസ് ആരോപിക്കുന്നത്.