അയോധ്യയില്‍ നിരോധനാജ്ഞ നീട്ടാന്‍ തീരുമാനം; സുരക്ഷ വര്‍ധിപ്പിക്കും

അടുത്ത 15 വരെയാണ് അയോധ്യയില്‍ നിരോധനാജ്ഞ. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉന്നതതല യോഗം നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിച്ചു.

Update: 2019-11-11 04:35 GMT

ലക്‌നോ: ബാബരി കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടാന്‍ തീരുമാനം. ഏറെ സുരക്ഷ വേണ്ട നിര്‍ണ്ണായകമായ ഘട്ടമാവും ഇനി അയോധ്യയിലെന്ന് ജില്ലാ പോലിസ് മേധാവി ആശിഷ് തിവാരി പറഞ്ഞു. കാര്‍ത്തിക പൂര്‍ണ്ണിമ പ്രമാണിച്ച് നാളെ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

അടുത്ത 15 വരെയാണ് അയോധ്യയില്‍ നിരോധനാജ്ഞ. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉന്നതതല യോഗം നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിച്ചു. സുപ്രിംകോടതി വിധിയനുസരിച്ച് ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കേണ്ടതിനാല്‍ വരും നാളുകള്‍ നിര്‍ണായക ഘട്ടമാകും ഇനി്.

ഏറെ വിശ്വാസികള്‍ അയോധ്യയില്‍ തമ്പടിക്കുന്ന ഉത്സവ കാലത്താണ് കേസിലെ വിധി വന്നതെന്നും ശ്രദ്ധേയം. വലിയ ആഘോഷമായ കാര്‍ത്തിക പൂര്‍ണ്ണിമ ദിനമായ നാളെ നിലവിലെ സുരക്ഷ പോരെന്ന വിലയിരുത്തലിലാണ് യോഗി സര്‍ക്കാര്‍. അതിനാല്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും. സരയൂ നദി തീരത്ത് നടക്കുന്ന ആഘോഷത്തില്‍ കഴിഞ്ഞ വര്‍ഷം എട്ട് ലക്ഷം പേര്‍ പങ്കെടുത്തതായാണ് പോലിസിന്റെ കണക്ക്. 

Tags:    

Similar News