കെഎസ്ആര്‍ടിസി വിദ്യാര്‍ഥി കണ്‍സഷന്‍ ചുരുക്കാനുള്ള തീരുമാനം; കെഎസ്‌യു പ്രക്ഷോഭത്തിലേക്ക്

Update: 2023-02-28 05:08 GMT

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ വെട്ടിച്ചുരുക്കാനുള്ള കെഎസ്ആര്‍ടിസി തീരുമാനത്തിനെതിരേ കെഎസ്‌യു പ്രക്ഷോഭത്തിലേക്ക്. 25 വയസ് കഴിഞ്ഞവര്‍ക്ക് ഇളവില്ലെന്ന തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വിദ്യാര്‍ഥികളെ സാമ്പത്തിക അടിസ്ഥാനത്തില്‍ തരം തിരിക്കുന്നത് ശരിയല്ല.

കണ്‍സഷന്‍ കെഎസ്ആര്‍ടിസിയുടെ ഔദാര്യമല്ലെന്നും തീരുമാനത്തിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അലോഷ്യസ് പ്രതികരിച്ചു. കെഎസ്ആര്‍ടിസി വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന കണ്‍സഷന്‍ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അണ്‍ എയ്ഡസ് സ്‌കൂളിലെ ബിപിഎല്‍ പരിധിയിലുള്ള വിദ്യാര്‍ഥികള്‍ക്കും മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. വിദ്യാര്‍ഥി കണ്‍സഷന്‍ പ്രായപരിധി 25 വയസായി നിജപ്പെടുത്താനും കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നു.

Tags:    

Similar News