ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന വിരുദ്ധ നിയമം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കര്‍ണാടക മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.വശീകരണം, നിര്‍ബന്ധിക്കല്‍, ബലപ്രയോഗം, വഞ്ചനാപരമായ മാര്‍ഗ്ഗങ്ങള്‍ കൂടാതെ കൂട്ട പരിവര്‍ത്തനം' എന്നിവയിലൂടെയുള്ള മതപരിവര്‍ത്തനം തടയാന്‍ ലക്ഷ്യമിട്ട് 2021 ഡിസംബറിലാണ് കര്‍ണാടക നിയമസഭ ബില്‍ അവതരിപ്പിച്ചത്.കര്‍ണാടകയിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കിയ എല്ലാ നിയമങ്ങളും പുനഃപരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ റദ്ദ് ചെയ്യുമെന്നും കോണ്‍ഗ്രസ് നേരത്തെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനമായി പറഞ്ഞിരുന്നു.