ദീപു കൊലക്കേസ്;കീഴ്‌കോടതിക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി
പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരയുള്ള കേസില്‍ നടപടിക്രമം പാലിച്ചില്ലെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു
കൊച്ചി:കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ കീഴ്‌കോടതിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ആശ്രിതര്‍ക്ക് രേഖകള്‍ കൈമാറുന്നതില്‍ എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സിന് വീഴ്ച പറ്റി. പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരയുള്ള കേസില്‍ നടപടിക്രമം പാലിച്ചില്ലെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു.
പ്രതികളുടെ ജാമ്യാപേക്ഷകള്‍ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനുള്ള ഉത്തരവിലാണ് ജസ്റ്റിസ് മേരി ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ പിതാവ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയാണെന്നും പ്രതികള്‍ സിപിഎം പ്രവര്‍ത്തകരായതിനാല്‍ ജാമ്യാപേക്ഷയില്‍ നീതിയുക്തമായ നടപടി ഉണ്ടാകില്ലെന്നുമാരോപിച്ച് കോടതി മാറ്റം ആവശ്യപ്പെട്ട് ദീപുവിന്റെ പിതാവ് കുഞ്ഞാരു നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം.കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന് എതിരേയുള്ള വിളക്ക് അണക്കല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ദീപുവിന്റെ മരണത്തില്‍ കലാശിച്ചത്.