ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കത്ത്. ഡല്‍ഹിക്കുവേണ്ടി നീക്കിവക്കാന്‍ കഴിയുമെങ്കില്‍ ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്നാണ് കത്തിലെ അഭ്യര്‍ത്ഥന.
അതിനിടെ, ഡല്‍ഹി ആവശ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ഓക്‌സിജന്‍ നല്‍കിയെന്നും കിട്ടിയ ഓക്‌സിജന്‍ എങ്ങനെ വിനിയോഗിക്കണമെന്നുള്ളത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. കൊവിഡ് അവലോകന യോഗത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 480 മെട്രിക്ക് ടണ്‍ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ താളം തെറ്റുമെന്നും വന്‍ ദുരന്തം നടക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Delhi CM Kejriwal writes to chief ministers over oxygen shortage