ബലാല്‍സംഗക്കേസില്‍ യുവാവിനെ വെറുതെവിട്ടു; നുണ പറഞ്ഞ പരാതിക്കാരിക്കെതിരെ കേസ്

Update: 2025-04-06 14:33 GMT
ബലാല്‍സംഗക്കേസില്‍ യുവാവിനെ വെറുതെവിട്ടു; നുണ പറഞ്ഞ പരാതിക്കാരിക്കെതിരെ കേസ്

ന്യൂഡല്‍ഹി: വ്യാജ പീഡനക്കേസില്‍ യുവാവിനെ ഡല്‍ഹി കോടതി വെറുതെവിട്ടു. നുണ പറഞ്ഞ് കേസ് നല്‍കിയ പരാതിക്കാരിക്കെതിരെ കേസെടുക്കാനും നിര്‍ദേശിച്ചു. 2019 നവംബര്‍ 23ന് ഹോട്ടല്‍ മുറിയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അനുജ് അഗര്‍വാള്‍ വിധി പറഞ്ഞിരിക്കുന്നത്. ഒരു പുരുഷന്‍ ജീവിതകാലം മുഴുവന്‍ എടുത്ത് നിര്‍മിക്കുന്ന ബഹുമാനം ഒരു ദിവസം കൊണ്ട് തകര്‍ത്ത നടപടിയാണ് യുവതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. മുന്‍കാലത്ത് നിരവധി പേര്‍ക്കെതിരെ ഇതേ യുവതി പീഡനപരാതികള്‍ നല്‍കിയതായും വിചാരണയില്‍ കോടതി കണ്ടെത്തി. ഈ സ്ത്രീ സ്ഥിരം പരാതിക്കാരിയാണെന്ന് പോലിസും കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് തെളിവുകള്‍ പരിശോധിച്ച് ആരോപണ വിധേയനെ വെറുതെവിട്ടത്. നിരപരാധിയെ വെറുതെവിടുന്നത് കൊണ്ടുമാത്രം കാര്യമില്ലെന്നും വ്യാജ പരാതിക്കാരിയെ ശിക്ഷിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയത്.

Similar News