ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

Update: 2022-12-12 12:52 GMT

ന്യൂഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ ഉമർ ഖാലിദിന് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്.

ഏഴു ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്.

ഇടക്കാല ജാമ്യം വ്യവസ്ഥകൾക്ക് വിധേയമാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ്

റാവത്ത് വ്യക്തമാക്കി. ഡിസംബർ 23ന് ഇടക്കാല ജാമ്യം ആരംഭിക്കും. ഡിസംബർ 30 ന് ജാമ്യ കാലയളവ് അവസാനിക്കും. ഉമർ ഖാലിദിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ത്രിദീപ് പൈസ് ഹാജരായി. ഡൽഹി പൊലീസിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദും ഹാജരായി.

Similar News