ചൈനയ്ക്കു രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന്; ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു
തന്ത്രപ്രധാനമായ വിവരങ്ങള്‍ നല്‍കിയതിനു രാജീവ് ശര്‍മയ്ക്ക് വന്‍ തുക നല്‍കിയതായി കണ്ടെത്തിയെന്നും ഷെല്‍ കമ്പനികള്‍ വഴി ധാരാളം പണം നല്‍കിയതിനാണ് ചൈനീസ് യുവതിയും അവളുടെ നേപ്പാളിലെ സഹകാരിയെയും അറസ്റ്റ് ചെയ്തതെന്നുമാണ് പോലിസ് ഭാഷ്യം. ഇവരില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും രഹസ്യവിവരങ്ങളും കണ്ടെടുത്തതായും പോലിസ് പറയുന്നു. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നുവെന്നും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ യഥാസമയം പങ്കുവയ്ക്കുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാര്‍ യാദവ് പറഞ്ഞു.
ഓരോ വിവരത്തിനും ശര്‍മയ്ക്ക് 1,000 ഡോളര്‍ ലഭിക്കുന്നുണ്ടെന്നും ഒന്നര വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം രൂപയാണ് നല്‍കിയതെന്നും പോലിസ് പറയുന്നു. ചൈനയുടെ ഗ്ലോബല്‍ ടൈംസിനായി പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം ലേഖനം എഴുതിയെന്നും 2016ല്‍ ചൈനീസ് ഏജന്റുമാരുമായി ബന്ധപ്പെട്ടെന്നും പോലിസ് ആരോപിക്കുന്നു. ജൂണ്‍ 15ന് ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനു പിന്നാലെയാണ് അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
Delhi Journalist Sold Army Secrets Via Chinese, Nepalese Handlers: Cops